കോതമംഗലം: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ വടാട്ടുപാറ ചക്കിമേട് മാലിയില്‍ ജയന്റെ കുടുംബത്തിന് സര്‍ക്കര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും പത്തുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണമുണ്ടാകാതിരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജെപി നിയോജകമണ്ഡലം കമ്മറ്റിയും കുട്ടമ്പുഴ പഞ്ചായത്ത് കമ്മറ്റിയും ആവശ്യപ്പെട്ടു. യോഗത്തില്‍ നേതാക്കളായ എം.എന്‍. ഗംഗാധരന്, പി.കെ. ബാബു, സന്തോഷ് പത്മനാഭന്, കെ.ആര്. രഞ്ജിത്ത്, അനില്‍ ആനന്ദ്, അജയന് വടാട്ടുപാറ, ഓമനക്കുട്ടന് വടാട്ടുപാറ, സോമന് വടാട്ടുപാറ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: