കാലടി: ഏഴാമത് ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ബ്രോഷര്‍ പ്രകാശനം ചെയ്തു. കാലടി ശ്രീശങ്കര നാട്യ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ കെ.ടി.സലിം ഫെഡറല്‍ ബാങ്ക് മാനേജര്‍ എ.ആര്. അനില്‍ കുമാറിന് നല്കി പ്രകാശനം നിര്‍വഹിച്ചു. ഫെസ്റ്റിവലിനോടനുബന്ധിച്ച് അവതരിപ്പിക്കുന്ന പ്രത്യേക നാട്യാവതരണമായ ദേവി കടാക്ഷത്തിന്റെ പൂജ ഇന്ന് രാവിലെ 10ന് ശ്രീശങ്കര നാട്യമണ്ഡപത്തില്‍ നടക്കും. കൊറിയോഗ്രാഫറായ ഡോ.സി.പി. ഉണ്ണികൃഷ്ണന് പൂജ നിര്‍വഹിക്കും. ദൂര്ദര്ശന്-ഐസിസിആര്‍ കലാകാരി സുധാ പീതാംബരനും ആറ് അദ്ധ്യാപികമാരുമാണ് മുടിയേറ്റും ഇതര അനുഷ്ഠാന കലകളും സമന്വയിപ്പിച്ച് ദേവി കടാക്ഷത്തില്‍ വേദിയില്‍ എത്തുക. ഫെസ്റ്റിവല്‍ സമാപന ദിവസമായ ഡിസംബര്‍ 30 നാണ് നാട്യാവതരണം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: