അയര്‍കുന്നം: സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. അമയന്നൂര്‍ ആയിരം നാഴി വടക്കേതില്‍ കുളന്തരാജി(22)നാണ് മര്‍ദ്ദനമേറ്റത്.
അയര്‍ക്കുന്നം പെട്രോള്‍ പമ്പിന് സമീപത്ത് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സഞ്ചേഷ് മോഹന്‍, അരവിന്ദ് വി. നായര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം ഓട്ടോറിക്ഷയില്‍ കമ്പിവടിയും മാരകായുധങ്ങളുമായി വന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുളന്തരാജ് ഏറ്റുമാനൂരപ്പന് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹിന്ദു ഐക്യവേദിയുടെ ബോര്‍ഡുകളും മറ്റും നശിപ്പിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. അതിന്റെ തുടര്‍ച്ചാണ് ഈ അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: