കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

Friday 14 August 2015 10:55 pm IST

പൊന്‍കുന്നം: കെ.കെ.റോഡില്‍ 19-ാം മൈല്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് പെരിയകുളം സ്വദേശി ഇബ്രാഹിം(48) മൈലാടി പുള്ളോംപറമ്പില്‍ അനന്തു( 18 ) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, കെ.എസ്ആര്‍ടിസി ഡ്രൈവര്‍ മണര്‍കാട് ഉള്ളൂര്‍ രവികുമാര്‍(47),കട്ടപ്പന ഈട്ടിത്തോപ്പ് സ്വദേശികളായ മജീഷ് (29) മനീഷ്(27), എറണാകുളം സ്വദേശി കുല്‍ദീപ്(35), കട്ടപ്പന പുത്തന്‍പറമ്പ് സിബി(45), കാഞ്ഞിരപ്പള്ളി മേച്ചേരിത്താഴെ ശരത്(26), പൂഞ്ഞാര്‍ പനച്ചിക്കല്‍ രുഗ്മിണി(58), പള്ളിക്കുന്ന് സബിത് ഭവനില്‍ ബെനീന(40), പൂവത്തുംപാറ വല്‍സമ്മ(36), ശ്രീകുമാരി(43), കട്ടപ്പന കുരുവിക്കൊമ്പില്‍ സണ്ണി(56)പുഞ്ചവയല്‍ വാരിക്കാട്ട് സുനിപ്രഭ(31)ബന്ധു സുമി(30),പെരുവന്താനം മഞ്ഞാടിയില്‍ രവീന്ദ്രന്‍നായര്‍(66), മുണ്ടക്കയം ആര്‍പി കോളനി കുരിശുമറ്റം ഡെയ്‌സി(52), കട്ടപ്പന വടക്കേമുറിയില്‍ അനില്‍കുമാര്‍(37), വാഴൂര്‍ സ്വദേശി സുനില്‍(47), വണ്ടിപ്പെരിയാര്‍ സ്വദേശി അരുണ്‍(27), ഉപ്പുതറ നെല്ലിക്കുന്നേല്‍ ലിന്റോ(10), ലിനോ(14), ലിജോ(18), അന്യസംസ്ഥാന തൊഴിലാളികളായ മുഹബുള്‍(35), ഷുക്കൂര്‍(35),നൂര്‍മുഹമ്മദ്(18), അലന്‍ഷാ(19) എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ കെ.കെ.റോഡില്‍ പൊന്‍കുന്നത്തിന് സമീപം 19-ാം മൈല്‍ വട്ടക്കുഴി ഭാഗത്താണ് അപകടം. കട്ടപ്പനയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും, പച്ചക്കറി ഇറക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത് . ലോറി മറ്റൊരു വാഹന മറികടക്കുന്നതിനിടെ എതിരെ എത്തിയ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.