വിവിധ ജില്ലകളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Saturday 15 August 2015 11:11 am IST

തിരുവനന്തപുരം:  69ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതാക ഉയര്‍ത്തി. സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമായി. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് എംഎല്‍എമാരും സാംസ്‌കാരിക നായകന്മാരുമുള്‍പ്പടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. കോട്ടയത്ത് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.എം. മാണി ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍, പരേഡില്‍ മികച്ച പ്രകടനം കാഴ്ച വച്ച പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു. തൃശൂരില്‍ സി.എന്‍. ബാലകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് പരേഡ് പരിശോധിച്ച മന്ത്രി വിവിധ സേനാംഗങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കണ്ണൂര്‍ പൊലീസ് ഗ്രൗണ്ടില്‍ മന്ത്രി കെ.സി. ജോസഫാണ് പതാക ഉയര്‍ത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.