തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമുള്ള തിരുവനന്തപുരത്ത് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റഷീദ്, നിതിന്‍, പ്രശാന്ത്, സ്പനേഷ്, ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്റ്റ്യാച്ചുവിനു സമീപത്തു നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യം നുണയാണെന്ന ലഘുലേഘ ഇവര്‍ പ്രചരിപ്പിച്ചെന്നു പോലീസ് പറഞ്ഞു.
ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കണം, ഈ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജനങ്ങള്‍ പങ്കെടുക്കരുത് തുടങ്ങിയ വാചകങ്ങളും ലഘുലേഖയില്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കടന്നു ലഘുലേഖ വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കനത്ത സുരക്ഷയില്‍ തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ബന്ധമുള്ള സംഘം പിടിയിലായത്.
കഴിഞ്ഞദിവസം തലസ്ഥാനത്തെത്തിയ ഇവര്‍ സ്റ്റാച്യൂവിലും പരിസരത്തും ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കരുതല്തടങ്കലില്വെച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. സംഘത്തില്‍ ഏഴുപേര്‍ ഉണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: