തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ വ്യവസായ സംരംഭ ആശയങ്ങള്‍ പ്രോത്സാസാഹിപ്പിക്കുന്നതിന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ യൂത്ത് ചലഞ്ച് എന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി. മികച്ച ആശയം നടപ്പാക്കാന്‍ 50 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു. 69ആം സ്വാതന്ത്ര്യ ദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
പരിസ്ഥിതി സംരക്ഷണത്തിന് കേരള സുസ്ഥിര വികസന കോര്പറേഷന് ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 21 മെഗാ റോഡുകള്‍ ടോള്‍ ഇല്ലാതെ നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂരഹിതരില്ലാത്ത കേരളം, സമ്പൂര്‍ണ ഡിജിറ്റലൈസേഷന്, അഴിമതിക്കെതിരെ വിജിലന്റ് കേരള, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സബ്സിഡി നല്കുന്ന പദ്ധതി, തുടങ്ങിയവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കുന്ന പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു. സ്പീക്കര്‍ എന്‍. ശക്തന്, കെ. മുരളീധരന് എം.എല്‍.എ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡി.ജി.പി ടി.പി സെന്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: