കെഎംഎംഎല്‍ മേഖലയില്‍ ഫ്‌ളക്‌സ് പ്രളയം

Sunday 16 August 2015 10:22 am IST

കൊല്ലം: സംസ്ഥാന ആഭ്യന്തരവകുപ്പ് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുളള കെഎംഎംഎലിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ ഫഌക്‌സ് പ്രളയം. 2007 ജൂലൈ 26ല്‍ 179-ാം നമ്പറായുളള ആഭ്യന്തരവകുപ്പിന്റെ ഉത്തരവുപ്രകാരം കെഎംഎംഎല്‍ പ്രധാന കവാടത്തിനു മുന്നിലുളള വഴിയും പരിസരവും നിരോധിത മേഖലയാണ്. ഷെഡ്ഡുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ അനധികൃതമായി സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഈ ഉത്തരവ് കമ്പനിക്ക് മുന്നിലുളള നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കമ്പനിയിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങള്‍ തിരക്കേറിയ ദേശീയപാതയിലേക്ക് കടക്കുന്നതിന് ഫഌക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും മാര്‍ഗതടസം സൃഷ്ടിക്കുന്നുണ്ട്. റോഡപകടങ്ങളും ഈ മേഖലയില്‍ വര്‍ദ്ധിച്ചുവരികയാണ്. നിരോധനം വകവയ്ക്കാതെ ഐഎന്‍ടിയുസി യുടെ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസിന്റെ സംസ്ഥാനസമ്മേളനത്തിന്റേയും മുസ്ലീംലീഗിന്റെ ട്രേഡ് യൂണിയനായ എസ്ടിയുവിന്റെ കാരുണ്യഭവന പദ്ധതിയുടേയും യുടിയുസിയുടെ അഖിലേന്ത്യാ പണിമുടക്കിന്റെയും മൂന്നുവലിയ ഫഌക്‌സ് ബോര്‍ഡുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. നോക്കുകുത്തിയായി ആഭ്യന്തരവകുപ്പിന്റെ നോട്ടീസ് ബോര്‍ഡും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.