പത്തനാപുരം: ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഒട്ടേറെ പ്രത്യേകതകളില്‍ പ്രധാനമായത് അദ്ദേഹം ആര്‍ക്കും ഒരിക്കലും ഒരു വാഗ്ദാനങ്ങളും നല്കാത്തതാ ണെന്ന് കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബി. അശോക്. പത്തനാപുരം ഗാന്ധിഭവനില്‍ ഡോ.കലാമിന്റെ ഫോട്ടോ അനാച്ഛാദനവും ഐഎഎസ് റാങ്ക് ജേതാക്കള്‍ക്ക് നല്കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശാ അജിത്ത് (തിരുവനന്തപുരം), ഡോ. സിമി മറിയം ജോര്‍ജ്ജ് (അടൂര്‍) എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
ജനസേവനം ചെയ്യുവാനുള്ള ഏറ്റവും നല്ല അവസരമാണ് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേരുകയെന്നത്. നയങ്ങള്‍ രൂപീകരിക്കാന്‍ വിലപ്പെട്ട ആശയങ്ങള്‍ നല്‍കാനും കഴിയുന്ന മേഖലയാണിത്. ഗാന്ധിഭവനിലെ എല്ലാ അന്തേവാസികളെയും സന്ദര്‍ശിച്ച അദ്ദേഹം ഗാന്ധിഭവന് ഒരു അത്ഭുതമാണെന്നും ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കൊല്ലം അസിസ്റ്റന്റ് കളക്ടര്‍ ഡോ.എസ്. ചിത്ര അധ്യക്ഷത വഹിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് ഉപഹാരം സമ്മാനിച്ചു. യോഗത്തില്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് സ്വാഗതവും ചെയര്മാന് അഡ്വ. എന്‍. സോമരാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: