അമൃത്സര്‍: പഞ്ചാബില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രിക്ക് ഉയര്‍ത്തുന്നതിനുള്ള പതാക തലതിരിച്ചു കെട്ടിയതിന് രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ ഗുര്‍മുഖ് സിഭ്, എഎസ്ഐ ഗുരിന്ദര്‍ സിങ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.കൂടാതെ പതാക മനപ്പൂര്‍വ്വം തലകീഴായി കെട്ടിയതാണോ എന്നറിയാന്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി കമ്മീഷണര്‍ രവി ഭഗത് അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി മുഖ്യാതിഥിയായെത്തിയ കാബിനറ്റ് മന്ത്രി ബിക്രം സിങ് മജിദിയയ്ക്കാണ് അബദ്ധം പിണഞ്ഞത്.
ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി ഇത് തലതിരിച്ചാണ് കെട്ടിയിരിക്കുന്നതെന്ന് ശ്രദ്ധിച്ചതുമില്ല. പതാക തലതിരിച്ചു കെട്ടിയ നിലയില്‍ തന്നെയാണ് മന്ത്രി സ്വാതന്ത്യദിന സന്ദേശം നല്‍കിയത്. പിന്നീടാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: