മുഹമ്മ: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് കണ്ണങ്കര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ മുഹമ്മ പോലീസ് കേസെടുത്തു. സ്വാതന്ത്രദിനത്തില്‍ ഉയര്‍ത്തിയ ദേശീയ പതാക അഴിച്ചുമാറ്റാന്‍ വൈകിയതാണ് കാരണം. സമയപരിധി കഴിഞ്ഞിട്ടും ദേശീയ പതാക കൊടിമരത്തില്‍ പറക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. പിന്നീട് നാട്ടുകാര്‍ പോലീസില്‍ അറിയിരിക്കുകയായിരുന്നു. രാത്രി മുഹമ്മ പോലീസെത്തി ബാങ്ക് ഭാരവാഹികളെ വിളിച്ചുവരുത്തിയാണ് കൊടി അഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: