കൊല്ലവര്‍ഷം

Sunday 16 August 2015 9:09 pm IST

ചിങ്ങം തിങ്കള്‍ ആഗസ്റ്റ് 17 31 31 കന്നി വ്യാഴം സപ്തംബര്‍ 17 31 31 തുലാം ഞായര്‍ ഒക്ടോബര്‍ 18 30 30 വൃശ്ചികം ചൊവ്വ നവംബര്‍ 17 30 29 ധനു വ്യാഴം ഡിസംബര്‍ 17 29 30 മകരം വെള്ളി ജനുവരി 15 30 29 കുംഭം ഞായര്‍ ഫെബ്രുവരി 14 29 30 മീനം തിങ്കള്‍ മാര്‍ച്ച് 14 31 31 മേടം വ്യാഴം ഏപ്രില്‍ 14 31 30 ഇടവം ഞായര്‍ മെയ് 15 31 32 മിഥുനം ബുധന്‍ ജൂണ്‍ 15 31 31 കര്‍ക്കടകം ശനി ജൂലായ് 16 32 31 ചില മാസവിശേഷങ്ങള്‍ 1 ചിങ്ങക്കൂറ്: രാശിചക്രത്തില്‍ അഞ്ചാം സ്ഥാനം- ചന്ദ്രന്‍ ചിങ്ങരാശിയില്‍ നില്‍ക്കുന്ന സ്വരൂപം: സിംഹം. കാലം- ചിങ്ങത്തില്‍ പൊതുവെ മഴ കുറവാണ്. പാടങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ സമയം. 2 കന്നി: ജ്യോതിഷത്തില്‍ ആറാം രാശി അടയാളം. കന്യകയായതിനാല്‍ കന്നിരാശി. സൂര്യന്‍ കന്നിരാശിയിലുള്ള കാലം. കന്നിക്കൂറ്-ഉത്രത്തിന്റെ മുക്കാല്‍ ഭാഗവും അത്തം, ചിത്തിര, ഇവയുടെ അരഭാഗവും ചേര്‍ന്നത്. ഇവിടെ ചന്ദ്രന്‍ നില്‍ക്കുന്ന സമയം. കന്നിദിശ-തെക്കു-പടിഞ്ഞാറേ ദിക്ക് കന്നിമൂല-തെക്കു-പടിഞ്ഞാറേക്കോണ്‍ കന്നിക്കാല്‍-വീടുപണിക്കും കല്യാണപ്പന്തലിനും മറ്റും ആദ്യം നാട്ടുന്ന കാല്‍- കന്നിക്ക് ആദ്യത്തേത് എന്നുമര്‍ത്ഥമുണ്ട്. ഉദാ. കന്നി അയ്യപ്പന്‍, കന്നിപ്പേര്(ആദ്യത്തെ പ്രസവം) 3 തുലാം: സൂര്യന്‍ തുലാം രാശിയിലുള്ള കാലം- തുലാക്കൂറ്: ചന്ദ്രന്‍ തുലാം രാശിയില്‍ നില്‍ക്കുന്നു അടയാളം : ത്രാസ് തുലാപ്പത്ത്- തുലാമസത്തിലെ പത്താംദിവസം. ഇതുകഴിഞ്ഞാല്‍ മഴ പെയ്യുകയില്ലെന്നാണ് വയ്പ്. തുലാവര്‍ഷം: കേരളത്തിലെ മഴക്കാലങ്ങളിലൊന്ന്. രണ്ടാമത്തേത് ഇടവപ്പാതി. തുലാപുരുഷദാനം: മഹാദാനങ്ങളിലൊന്ന്(ആകെ 16 മഹാദാനങ്ങള്‍). ദാതാവിന്റെ തൂക്കത്തിനൊപ്പം ഇഷ്ടമുള്ളത് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യല്‍. തുലാഭാരം: ക്ഷേത്രങ്ങളില്‍ തുലാസിലിരുത്തി ആ തൂക്കത്തിലുള്ള പഴം, ശര്‍ക്കര ഇതെല്ലാം വഴിപാടായി ക്ഷേത്രത്തില്‍ നല്‍കുന്നത്. 4 വൃശ്ചികം: എട്ടാംരാശി. അടയാളം- തേള്‍ വൃശ്ചികത്തിന് ആണ്ടെന്നും അര്‍ത്ഥം ഉണ്ട്. വൃശ്ചികമാസം ക്ഷേത്രങ്ങളിലെ ഉത്സവകാലം കൂടിയാണ്. 5 ധനു: ഒമ്പതാംരാശി(മേടം തൊട്ട്) അടയാളം: വില്ലാളി ഇതേ മാസത്തിലാണ് തമിഴിലെ മാര്‍കഴിയും ധനുക്കൂറ്: ധനുരാശിയില്‍ ചന്ദ്രന്‍ സ്ഥിതി ചെയ്യുന്ന സമയം-മൂലം, പൂരാടം, ഉത്രാടം(കാല്‍ ഭാഗം) ചേര്‍ന്നത് ധനുദ്രുമം: മുള ധനുര്‍വേദം: യജുര്‍വേദത്തിലെ ഒരു ഉപവേദം-അസ്ത്രവിദ്യ 6 മകരം: പത്താംരാശി(മേടത്തില്‍ തുടങ്ങി) അടയാളം: മുതല മകരമാസം: മരംകോച്ചുന്ന മഞ്ഞുകാലമാണ്-ശബരിമല സീസണ്‍ കാലവുമാണ്. മകരവിളക്ക്: ശബരിമലയില്‍ മകരസംക്രമ ദിവസംനടക്കുന്ന 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി. മകരജ്യോതി: മകരവിളക്കുദിവസത്തെ ദീപാരാധനയ്ക്കുശേഷം ക്ഷേത്രത്തിന്റെ കിഴക്കുള്ള മലയില്‍ പ്രത്യക്ഷപ്പെടുന്ന അപൂര്‍വ ജ്യോതി. മകരസംക്രാന്തി: ധനുരാശിയില്‍ നിന്നും മകരരാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന വേള- മകരം വരുണന്റെ വാഹനവുമാണ്.(മകരമത്സ്യം). മകരത്തിന് തിമിംഗലമെന്നും മുതലയെന്നും അര്‍ത്ഥമുണ്ട്. 7 കുംഭം: ഒരു രാശി. അടയാളം: രിക്തകുംഭം. അവിട്ടം(പാതി), ചതയം, പൂരുരുട്ടാതി(കാ്ല്‍) ഇവയിലേതെങ്കിലും ഭാഗത്ത് ചന്ദ്രന്‍ നില്‍ക്കുന്ന വേള. കുംഭമണ്ഡൂകം: കുടത്തിലെ തവള: (ലോകപരിചയമില്ലാത്തവന്‍). കിണറ്റിലെ തവളയെന്നും പറയാറുണ്ട്. ചേന കുംഭത്തില്‍ നട്ടാല്‍ കുടത്തോളവും മീനത്തിലായാല്‍ മീന്‍കണ്ണിനോളവും എന്നാണ് പഴമക്കാര്‍ പറയുന്നത്. 8 മീനം: ജ്യോതിഷപ്രകാരം മേടം തൊട്ട് പന്ത്രണ്ടാം മാസം. പന്ത്രണ്ടാം രാശി. പരസ്പരം വാല്‍ കടിച്ചിരിക്കുന്ന രണ്ട് മീനാണ് അടയാളം. മീനമൂല: വടക്കു-കിഴക്കുള്ള മൂല(വാസ്തു) മീനക്കോണ്‍: വടക്കുകിഴക്കേ കോണ്‍. 9 മേടം: അടയാളം മേഷം(ആട്) മേടപ്പത്ത്- മേടത്തിലെ പത്താംദിവസം. സൂര്യന്‍ തലയ്ക്കുമീതെ വരുന്ന ദിവസം. മേടവിഷു: മേടം ഒന്നാം തിയതി. വിഷു സംക്രാന്തി. ജ്യോതിഷപ്രകാരം മാസങ്ങളിലും രാശികളിലും പ്രഥമസ്ഥാനം. (സംക്രാന്തി: ഒരു രാശിയില്‍ നിന്നും വേറൊരു രാശിയിലേക്ക് ഒരു ഗ്രഹം പ്രവേശിക്കുന്ന വേള) 10 ഇടവം: രാശി ചക്രത്തില്‍ ദ്വീതിയ സ്ഥാനം. അടയാളം: ഋഷഭം(കാള) ഇടവപ്പാതി ഇടങ്ങഴിവെള്ളം. ഇടവത്തിലെ രണ്ടാമത്തെ ആഴ്ചകഴിഞ്ഞാല്‍ മുമ്പൊക്കെ നല്ല കാലവര്‍ഷമുണ്ടായിരുന്നു. 11 മിഥുനം: മേടം മുതല്‍ മൂന്നാമത്തെ മാസം. രാശി ചക്രത്തില്‍ ത്രിതീയ സ്ഥാനം. അടയാളം : സ്ത്രീ പുരുഷ ദ്വയം. മിഥുന മൂല: തെക്കു-കിഴക്കേ മൂല(വാസ്തു) യുവമിഥുനങ്ങള്‍, മൈഥുനം ഈ വാക്കുകള്‍ മിഥുനവുമായി ബന്ധപ്പെട്ടവയാണ്. 12 കര്‍ക്കടകം: കര്‍ക്കിടകമെന്നും രൂപഭേദമുണ്ട്. ഒരു രാശി. അടയാളം ഞണ്ട്. ജനിക്കുമ്പോള്‍ത്തന്നെ ഞണ്ട്, സ്വന്തം അമ്മയുടെ കഥകഴിക്കുമെന്ന് പറയപ്പെടുന്നു. കര്‍ക്കടക സംക്രമം: മിഥുന രാശിയില്‍ നിന്നും കര്‍ക്കടകത്തിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന വേള. പഞ്ഞക്കര്‍ക്കടകം, കള്ളക്കര്‍ക്കടകം എന്നൊക്കെ മുമ്പ് പറയുമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതിയൊക്കെ മാറി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.