മാവേലിക്കര: കള്ളനോട്ടുകളുമായി യുവാവ് പിടിയിലായി. പത്തിയൂര്‍ കുറ്റികുളങ്ങര ചെറുകാവില്‍ കിഴക്കതില്‍ അനില്‍കുമാര്‍(കണ്ണന്-28) ആണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 100ന്റെ നാല് കള്ളനോട്ടുകള്‍ പോലീസ് കണ്ടെടുത്തു. എട്ട് എംഎ 562556 എന്ന സീരിയല്‍ നമ്പറിലുള്ള മൂന്ന് നോട്ടുകളും, അഞ്ച് എംഎ665258 എന്ന സീരിയല്‍ നമ്പറിലുള്ള ഒരുനോട്ടുമാണ് കണ്ടെടുത്തിട്ടുള്ളത്.
മാവേലിക്കര ബിവറേജസ് ഔട്ട്ലറ്റില് നിന്നും മദ്യം വാങ്ങുന്നതിനിടയില്‍ ഒരേസീരിയല് നമ്പറുള്ള മൂന്നു നോട്ടുകള്‍ ബിവറേജസ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബിവറേജസ് ഔട്ട്ലെറ്റില് നല്കിയ 100ന്റെ എട്ട് നോട്ടുകളില്‍ നാല് എണ്ണവും കള്ളനോട്ടാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: