ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയാണ് ഗണ്ണേഴ്സ് കീഴടക്കിയത്. 55-ാം മിനിറ്റില്‍ പാലസ് താരം ഡെലാനിയുടെ സെല്‍ഫ് ഗോളാണ് ഗണ്ണേഴ്സിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. കളിയുടെ 16-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിന്റെ ക്രോസ് തകര്‍പ്പന്‍ സിസര്‍ കട്ടിലൂടെ ഒളിവര്‍ ഗിറൗഡ് വലയിലെത്തിച്ച് ടീമിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 12 മിനിറ്റിനുശേഷം ജോയല്‍ വാര്‍ഡ് ബോക്സിന് പുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് ഗണ്ണേഴ്സ് ഗോളി പീറ്റര്‍ ചെക്കിനെ മറികടന്ന് വലയില്‍ പതിച്ചതോടെ 1-1 എന്ന നിലയിലായി. പിന്നീട് കളിയുടെ 55-ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ വീണത്. അലക്സി സാഞ്ചസിന്റെ ഹെഡ്ഡര്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഡാമിയന്‍ ഡെലാനിയുടെ ദേഹത്ത് തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി നടന്ന മത്സരങ്ങളില്‍ ലീസ്സറ്റര് സിറ്റി, എവര്ട്ടന്, സ്വാന്‍സീ സിറ്റി എന്നീ ടീമുകള്‍ക്ക് വിജയം. കഴിഞ്ഞയാഴ്ച സണ്ടര്‍ലാന്റിനെ പരാജയപ്പെടുത്തി തുടക്കം കുറിച്ച ലീസസ്റ്റര്‍ ഇന്നലെ വെസ്റ്റ്ഹാമിനെയാണ് കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലീസസ്റ്റര്‍ സിറ്റിയുടെ വിജയം. 27-ാം മിനിറ്റില്‍ ജപ്പാന് താരം ഷിന്‍ജി ഒകാസാകി, 38-ാം മിനിറ്റില്‍ റിയാദ് മഹ്റെസ് എന്നിവര്‍ ലീസസ്റ്ററിനായി ഗോളുകള്‍ നേടി. 55-ാം മിനിറ്റില്‍ ദിമിത്ര പയേറ്റാണ് വെസ്റ്റ് ഹാമിന്റെ ആശ്വാസഗോള്‍ നേടിയത്. വിജയത്തോടെ ലീസസ്റ്റര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടാമത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇരുടീമുകള്‍ക്കും രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റാണുള്ളത്.
സതാംപ്ടനെതിരായ മത്സരത്തില്‍ റൊമേലു ലുകാകുവിന്റെ ഇരട്ടഗോളിന്റെ കരുത്തിലാണ് എവര്ട്ടന് 3-0ന്റെ വിജയം സ്വന്തമാക്കിയത്. 22, 45 മിനിറ്റുകളിലായിരുന്നു ലുകാകുവിന്റെ ഗോളുകള്‍. പിന്നീട് 84-ാം മിനിറ്റില്‍ ബാര്‍ക്ലിയും ലക്ഷ്യം കണ്ടതോടെ എവര്‍ട്ടന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ എവര്ട്ടന് നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ സ്വാന്‍സീ സിറ്റി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. 41-ാം മിനിറ്റില്‍ ഡാരില്‍ യാന്മാറ്റ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് ന്യൂകാസില്‍ കളിച്ചത്. മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലാന്‍ഡ് തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ടു.
നോര്‍വിച്ചാണ് ഇന്നലെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെ കീഴടക്കിയത്. ആദ്യ കളിയില്‍ ലീസസ്റ്ററിനോട് 4-2ന് അവര്‍ പരാജയപ്പെട്ടിരുന്നു. അതേസമയം ടോട്ടനം-സ്റ്റോക്ക് സിറ്റി കളി 2-2നും വാറ്റ്ഫോര്‍ഡ്-വെസ്റ്റ് ബ്രോംവിച്ച് പോരാട്ടം ഗോള്‍രഹിത സമനിലയിലും കലാശിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 1-0ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായ രണ്ടാം വിജയം നേടി. കളിയുടെ 29-ാം മിനിറ്റില്‍ ജനുസാഞ്ചാണ് യുണൈറ്റഡിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: