വൈക്കം: കാറും ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തിന് മുറിഞ്ഞപുഴ ജഗദാംബിക ക്ഷേത്രത്തിന് സമീപമുള്ള വളവിലാണ് അപകടം. എറണാകുളം ഭാഗത്തുനിന്നു വരികയായിരുന്ന മാരുതി കാര്‍ ജീപ്പുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മാരുതി കാര്‍ വൈക്കം ഭാഗത്തുനിന്നും വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരുക്കേറ്റു. പത്ത് മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: