ആല്‍മരമുത്തശ്ശിക്ക് പ്രണാമം അര്‍പ്പിച്ചു

Sunday 16 August 2015 11:01 pm IST

കറുകച്ചാല്‍: സ്വാതന്ത്ര്യദിനത്തില്‍ നെടുങ്കുന്നത്ത് ആല്‍മരമുത്തശ്ശിക്ക് പ്രണാമം അര്‍പ്പിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരും പരിസ്ഥിതി സ്‌നേഹികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 68 മണ്‍ചിരാതുകള്‍ ആല്‍മരച്ചുവട്ടില്‍ തെളിയിച്ചു. കെ.ജി. ശേഖരന്‍ നായര്‍ ആല്‍മരം നട്ടു. ദീപം തെളിയിക്കാന്‍ ഉദ്ഘാടനം എംഎല്‍എ ഡോ. എന്‍. ജയരാജ് നിര്‍വ്വഹിച്ചു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല നായര്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ ജോണി ആന്റണി, കേരള യൂത്ത് കമ്മീഷന്‍ അംഗം സുമേഷ് ആന്‍ഡ്രൂസ്, വൃക്ഷമിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു, വൃക്ഷസംരക്ഷണ സമിതി കോഓര്‍ഡിനേറ്റര്‍ എസ്. ബിജു, ജോസ് ചമ്പക്കര, എസ്.കെ. ശ്രീലേഖ, പ്രകാശ് എന്‍. കങ്ങഴ, ബിജുക്കുട്ടി വാഴൂര്‍, ടി.എന്‍. ജിജേഷ്, റിജോയി ജോസ്, ടോണി തോമസ്, ഗോപകുമാര്‍ കങ്ങഴ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.