വാഹന മോഷണം: പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

Sunday 16 August 2015 11:29 pm IST

മട്ടാഞ്ചേരി: വാഹന മോഷണ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയിലായി. കണ്ണമാലി തീരത്ത് വീട്ടില്‍ ഹാരിസ്(18), കണ്ണമാലി കാമ്പറത്ത് വീട്ടില്‍ നിബിന്‍(19) എന്നിവര്‍ക്ക് പുറമേ കണ്ണമാലി സ്വദേശിയായ പതിനാറുകാരനുമാണ് പിടിയിലായത്. കഴിഞ്ഞ ജൂണില്‍ ഫോര്‍ട്ടുകൊച്ചി പട്ടാളം സ്വദേശി അബ്ദുല്‍ കാസിമിന്റെ യമഹ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്‌റ്റേഷന് മുന്നിലെ ഡെല്‍റ്റാ സ്‌കൂളിന് സമീപത്ത് നിന്നാണ് ഇവര്‍ വാഹനം മോഷ്ടിച്ചത്. കണ്ണമാലി ഭാഗത്ത് വാഹനം കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആദ്യം വാഹനം ഉപയോഗിച്ച് കൊണ്ടിരുന്ന ഹാരിസിനെയാണ് പിടികൂടിയത്. ആദ്യം ഹാരിസ് വാഹനം മോഷ്ടിച്ചതാണെന്ന് സമ്മതിച്ചില്ലെങ്കിലും പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയും കൂട്ടു പ്രതികളെ സംബന്ധിച്ച വിവരം നല്‍കുകയുമായിരുന്നു. ഫോര്‍ട്ട്‌കൊച്ചി എസ്‌ഐസ് ദ്വിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ തുളസീധരന്‍ പിള്ള, രഘുനന്ദനന്‍,ജോണ്‍, രാജേഷ്, വിനയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.