ഇന്ന് ചിങ്ങം ഒന്ന്. പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. ചിങ്ങം പിറന്ന് പന്ത്രണ്ടാം ദിനമാണ് ഇത്തവണ തിരുവോണം.
പോയ വര്‍ഷത്തിലെ നേട്ടങ്ങള്‍ തുടരാനും നഷ്ടങ്ങള്‍ മറക്കാനും കഴിയുമെന്ന പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് മലയാളി. പുതുവര്‍ഷത്തിന്റെ തുടക്കം മാത്രമല്ല, മലയാളിക്ക് ഉത്സവമാസം കൂടിയാണ് ചിങ്ങം. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ഓണത്തുമ്പികള്‍ പാറിപ്പറക്കുന്ന, പ്രകൃതി പോലും പൂക്കളമൊരുക്കുന്ന നാളുകള്‍, ഐശ്വര്യത്തോട് ചേര്‍ത്തെ മലയാളിക്ക് ചിങ്ങത്തെപ്പറ്റി ചിന്തിക്കാനാകൂ.
പഴയ കര്‍ഷിക സമൃദ്ധിയെല്ലാം ഓര്‍മകള്‍ മാത്രമാകുന്നുവെങ്കിലും ചിലയിടങ്ങളില്‍ ആ കാഴ്ചകള്‍ മായാതെ നില്‍ക്കുന്നുണ്ട്. കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. ഭാഷാ പിതാവായ എഴുത്തച്ഛന്റ സ്മരണയില്മലയാള ഭാഷാ ദിനമായും ചിങ്ങം ഒന്ന് ആചരിക്കുന്നു. ഏത് നാട്ടില്‍ കഴിഞ്ഞാലും വീടേതു മാറിയാലും മലയാളിയുടെ മനസില്ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും.
ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളമാകെ ആഘോഷക്കാഴ്ചകളിലേക്കും ഉത്സവത്തിരക്കിലേക്കും നീങ്ങുകയാണ്. ഇനി ഓണത്തിനായുള്ള കാത്തിരിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: