അബുദാബി/ന്യൂദല്‍ഹി: ഭാരത സമൂഹത്തിനായി അബുദാബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനു സ്ഥലം വിട്ടു നല്കാന് യു.എ.ഇ. സര്‍ക്കാര്‍ തീരുമാനമെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തെ തുടര്‍ന്നാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ഭാരത വിദേശകാര്യവക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. പ്രവാസികളിലെ ഹിന്ദുസമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: