മീററ്റ്: ഭീകരസംഘടനയായ ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുപിയില്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍. ഗള്‍ഫ്, അഫ്ഗാന് രാജ്യങ്ങളില്‍ നിന്നായി പഠനത്തിന് യുപിയില്‍ എത്തിയ വിദ്യാര്‍ത്ഥികളെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. മീററ്റ് സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് അലോക് സിന്‍ഹയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആറ് ജില്ലകളിലെ എസ്.പിമാര്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നത്. നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.
നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റര്‍നെറ്റ് വഴി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാസമ്പന്നരായ യുവാക്കളെ ഐസിസ് റിക്രൂട്ട് ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സിന്‍ഹ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ കത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ‘പുതുപ്പണക്കാരെ’ നിരീക്ഷിക്കാനും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയ്ക്കുപരി ചെലവഴിക്കുന്നവരെയാണ് പ്രത്യേകം നിരീക്ഷിക്കുക. ഈ ജില്ലകളിലുള്ള സൈബര്‍ കഫേകളുടെ എണ്ണം കൃത്യമായി കണക്കാക്കി റിപ്പോര്‍ട്ട് നല്‍കണം. സംശയാസ്പദമായി ആരെങ്കിലും കഫേകളില്‍ എത്തുന്നുണ്ടോയെന്നും അറിയിക്കണം.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്താന്‍ വനം, ആരോഗ്യ മന്ത്രാലയങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താം. മതപരമായ വൈരം വളര്‍ത്തുന്നവരേയും നിരീക്ഷിക്കും. ഈ ജില്ലകളില്‍ താമസിക്കുന്ന കൃഷിക്കാരുടെ വിവരങ്ങള്‍ എസ്എച്ച്.ഒമാര്‍ പരിശോധന നടത്തി ഉറപ്പു വരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: