അഖണ്ഡഭാരത സ്മൃതിദിനം

Monday 17 August 2015 11:46 am IST

കോഴിക്കോട്: ആര്‍എസ്എസ് കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരത സ്മൃതിദിനം നടത്തി. തളി പത്മശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘ്ചാലക് ഡോ. സി.ആര്‍. മഹിപാല്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മഹാനഗര്‍ വിദ്യാര്‍ത്ഥിപ്രമുഖ് കെ.ഷാജി സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഭാരത്മാതാപൂജയും രാഖിബന്ധനവും നടന്നു. കുന്ദമംഗലം: ആര്‍എസ്എസ് കുന്ദമംഗലം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരത സ്മൃതിദിനം നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രതീഷ് അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് സുധീഷ് സ്വാഗതവും അജയ് നന്ദിയും പറഞ്ഞു. നാദാപുരം:ആര്‍എസ്എസ് നാദാപുരം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡ ഭാരത സ്മൃതിദിനം നാദാപുരം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.നാദാപുരം താലൂക്ക് സംഘചാലക് ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ കാര്യവാഹ് പി.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. അജേഷ് കുമാര്‍ സ്വാഗതവും,സി.എന്‍. അഭിലാഷ് നന്ദിയും പറഞ്ഞു. ഭാരത് മാതാ പൂജയും, രാഖി ബന്ധനവും നടന്നു. ബാലുശ്ശേരി: ആര്‍എസ്എസ് ബാലുശ്ശേരി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരത സ്മൃതിദിനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നപരിപാടിയില്‍ ആര്‍എസ്എസ് താമരശ്ശേരി താലൂക്ക് കാര്യകാരി സദസ്യന്‍ കെ.സി. ബൈജു പ്രഭാഷണം നടത്തി. ഡോ. എസ് വിക്രമന്‍ അധ്യക്ഷതവഹിച്ചു. ഗ്രാമജില്ല സഹകാര്യവാഹ് ബൈജു സ്വാഗതം പറഞ്ഞു. വടകര: ആര്‍എസ്എസ് വടകര താലൂക്കിന്റെ ആഭിമുഖ്യത്തില്‍ വടകര ഗായത്രി വിദ്യാഭവനില്‍ അഖണ്ഡഭാരതസ്മൃതി ദിനം നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സി.പി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ പുരസ്‌കാര ജേതാവ് അജിത കൃഷ്ണ മുക്കാളിയെ ഗിരീഷ് ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. ഡിഥുന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.