ബിജെപി പ്രവര്‍ത്തകര്‍ കാത്തിരിപ്പുകേന്ദ്രം സമര്‍പ്പിച്ചു

Monday 17 August 2015 2:18 pm IST

ചക്കുവരയ്ക്കല്‍: ബിജെപി ചക്കുവരയ്ക്കല്‍ മേഖല കമ്മിറ്റിയുടെ ശ്രമഫലമായി മുന്‍ രാഷട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സ്മരണക്കായി കലാം സ്മാരക കാത്തിരിപ്പുകേന്ദ്രം നാടിനു സമര്‍പ്പിച്ചു. കൊട്ടാരക്കരയില്‍ നിന്നും പുനലൂര്‍ നിന്നും കെഎസ്ആര്‍ടി സി 5 ബസുകള്‍ 30 ല്‍ കൂടുതല്‍ തവണ വന്ന് പോകുന്നുന്നതും വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനമുള്ളതും കൊട്ടാരക്കര ഡിപ്പോയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നതുമായ റൂട്ട് കൂടിയാണ് ചക്കുവരയ്ക്കല്‍. എന്നിട്ടും യാത്രക്കാര്‍ക്കായി ചക്കുവരയ്ക്കലില്‍ ഇതുവരെയായി ഒരു കാത്തിരുപ്പുകേന്ദ്രം നിര്‍മ്മിക്കാന്‍ ബന്ധപെട്ട അധികാരികളുടെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു കൂടിയാണ് ഇത് നിര്‍മ്മിച്ചത്. രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂര്‍ ജില്ല സംഘചാലക് ബി.ഉണ്ണികൃഷ്ണന്‍ നാട മുറിച്ചു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു തുടര്‍ന്ന് വെട്ടിക്കവല പഞ്ചായത്ത് സെക്രട്ടറി ചക്കുവരയ്ക്കല്‍ വിജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സേതു നെല്ലിക്കോട് യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് രമേശ് മേലില, ബിഎംഎസ് വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരന്‍ പിള്ള , ബിജെപി ബൂത്ത് പ്രസിഡന്റുമാരായ നിഷാന്ത് രാജ് , രാജേന്ദ്രന്‍ , ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.