കൊട്ടാരക്കര: സ്വാതന്ത്ര്യദിനത്തില്‍ മൈലം പഞ്ചായത്തോഫീസിനു മുകളില്‍ ദേശീയപതാകക്ക് പകരം കോണ്‍ഗ്രസിന്റെ കൊടി ഉയര്‍ത്തി. നാട്ടുകാരുടെയും ഹിന്ദുസംഘടനകളുടേയും പ്രതിഷേധദത്തെ തുടര്‍ന്ന് കൊടി അഴിച്ച് മാറ്റി ദേശീയപതാക ഉയര്ത്തിച്ചു.
ദേശീയപതാകയോട് അനാദരവ് കാട്ടുംവിധം മുഷിഞ്ഞ കൊടിയാണ് ചീനിക്കമ്പില് പഞ്ചായത്തിനു മുകളില്‍ ഉയര്‍ത്തിയത്. പ്രതിഷേധം ശക്തമായതോടെ പോലീസെത്തി പഞ്ചായത്തു സെക്രട്ടറിയെ വരുത്തുകയും കൊടി അഴിപ്പിക്കുകയും ചെയ്തു. ദേശീയപതാക വാങ്ങാന്‍ ഫണ്ടില്ലാത്ത പഞ്ചായത്തിന്റെ ദയനീയ സ്ഥിതിക്ക് പരിഹാരമായി നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ പുതിയ ദേശീയ പതാക സെക്രട്ടറിയെകൊണ്ട് ഉയര്‍ത്തിക്കുകയും ചെയ്തു. ദേശീയപതാകയോട് അനാദരവ് കാട്ടിയവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട’് വിവിധ സംഘടനകള്‍ രംഗത്തെത്തി. കോണ്‍ഗ്രസുകാര്‍ ആരോ സമരത്തിന് എത്തിയിട്ട് പോയപ്പോള്‍ ഉപേക്ഷിച്ച കൊടി ജീവനക്കാര്‍ എടുത്ത് ഉയര്‍ത്തുകയായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ അനാദരവ് കാട്ടിയ സെക്രട്ടറിക്കും ഭരണസമതിക്കും എതിരെ കേസെടുക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ്സെക്രട്ടറി പി.എം.രവികുമാര്‍ ആവശ്യപ്പെട്ടു. ദേശീയ പതാകയെ നിന്ദിച്ചവര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ ശക്തമായ തമരം സംഘടിപ്പിക്കുമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: