സിബിഎസ്ഇ അഖിലേന്ത്യ പ്രീമെഡിക്കല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Monday 17 August 2015 4:31 pm IST

ന്യൂദല്‍ഹി: സി.ബി.എസ്.ഇ അഖിലേന്ത്യ പ്രീമെഡിക്കല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സി.ബി.എസ്.ഇ ജൂലായ് 25ന് വീണ്ടും നടത്തിയ പരീക്ഷയാണിത്. aipmt.nic.in, cbseresults.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 6,32,625 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 4,22,859 പേര്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി അന്‍പതോളം പട്ടണങ്ങളിലെ 1,065 സെന്ററുകളിലായാണ് പരീക്ഷ നടത്തിയത്. 2015 മെയ് മൂന്നാം തീയതി നടത്തിയ പരീക്ഷ ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്നും ഉത്തരസൂചിക പ്രചരിച്ചതിനെ തുടര്‍ന്നുമാണ് റദ്ദാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.