ന്യൂദല്‍ഹി: സൈനികരുടെ കാല്‍നൂറ്റാണ്ടത്തെ ആവശ്യമായ ഒു റാങ്ക്, ഒരു പെന്ഷന് പദ്ധതി തത്വത്തില്‍ അംഗീകരിച്ചുവെന്നും വിവിധ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മുമ്പ് നിരവധി സര്‍ക്കാരുകള്‍ വന്നു പോയി. ഒരു റാങ്ക്, ഒരു പെന്ഷന് വിഷയവും ശുപാര്‍ശകളും സമര്‍പ്പിക്കപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെട്ടില്ല. എന്നാല്‍ ഒരു റാങ്ക്, ഒരു പെന്ഷന് ഈ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞതായി ഈ ത്രിവര്‍ണ്ണ പതാക സാക്ഷിയാക്കി, ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നു കൊണ്ട് ഒരു വ്യക്തിയായല്ല, മറിച്ച് 125 കോടി ജനങ്ങളുടെ ടീം ഇന്ത്യയുടെ പ്രതിനിധിയായി നിന്നു കൊണ്ട് എന്റെ എല്ലാ സായുധ സൈനികര്‍ക്കും ഉറപ്പു നല്കുന്നു. വിവിധ സംഘടനകളുമായി ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു വരുന്നു. ഈ ചര്‍ച്ചകള്‍ അവസാന വട്ടത്തിലെത്തുമ്പോഴേക്കും, ഫലപ്രാപ്തിയിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: