കര്‍ഷക സംസ്‌കാരം

Monday 17 August 2015 7:16 pm IST

സ്വാമി വിവേകാനന്ദന് ഗ്രാമവാസികളായ സാധാരണക്കാരെ കുറിച്ചുള്ള അഭിപ്രായമാണ് മേല്‍ സൂചിപ്പിച്ചത്. ലോകം ചീത്തയും നാം നല്ലവരുമാണെന്ന് പറയുമ്പോള്‍ അതൊരു പൊളിയാണ്. അതൊരിക്കലും അങ്ങനെയാകുവാന്‍ തരമില്ല. നാം നമ്മോടുതന്നെ പറയുന്ന ഭയങ്കരകള്ളമാണ്. വെളിയിലുള്ള ഒന്നിനേയും ശപിക്കാതിരിക്കാനും അന്യരായ ആരുടേയും മേല്‍ കുറ്റം ചുമത്താതിരിക്കാനും നാം നിശ്ചയിക്കുക. ആണത്തത്തോടെ എഴുന്നേറ്റു നിന്ന് കുറ്റം തലയിലേല്‍ക്കുക. അതെപ്പോഴും ശരിതന്നെയായിരിക്കുമെന്ന് നിങ്ങള്‍ക്കു കാണാം. ഭാരത നവോത്ഥാനത്തിന്റെ അടിസ്ഥാനം ഗ്രാമ നവോത്ഥാരണമെന്ന ചിന്ത വിവേകാനന്ദ സ്വാമികള്‍ ഉള്‍ക്കൊണ്ടിരുന്നു. സ്വത്വ ബോധത്തിലൂടെ സ്വയം ശക്തിപ്പെടുവാന്‍ ഗ്രാമീണ തനിമയെ കാത്തു സൂക്ഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. വിദേശാക്രമണത്തേയും മതപരവും, ഭാഷാപരവും, സാമ്പത്തികവുമായ എല്ലാ അഭിനിവേശത്തേയും നിശബ്ദരായി ചെറുത്തു തോല്‍പ്പിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ തനിമ കാത്തത് ഭാരത്തിലെ അടിസ്ഥാന ജന വിഭാഗമായിരുന്നു. ഉറങ്ങിപ്പോയ നന്മയുടെ മുകളില്‍ പായിട്ടുമൂടി അതില്‍ ശയിക്കുന്ന സംസ്‌കാരത്തിന്റെ കാവലാളായിരുന്നു. ഇന്നാട്ടിലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും, ഇരുമ്പു പണിക്കാരനുമൊക്കെ പ്രകൃതിയിലും മനുഷ്യനിലും കുടുകൊള്ളുന്ന ഒരേ ഈശ്വരനെ ഭാരത ഗ്രാമം സ്വാംശീകരിച്ചു ഒരു മാമരം മനോജ്ഞവും പക്വവുമായ ഒരു ഫലം ഉളവാക്കുന്നു. ആഫലം നിലത്തു വീഴുന്നു. അവിടെ കിടന്ന് ചീഞ്ഞഴുകുന്നു. അതില്‍ നിന്ന് വേരും ഭാവി വൃക്ഷവും കിളിര്‍ക്കുന്നു. അതേപോലെ അപക്ഷയത്തില്‍ നിന്നാണ് ഭാവി ഭാരതം രൂപപ്പെടുക. അത് കിളരുകയാണ്. അതിന്റെ ആദ്യ ദളങ്ങള്‍ വിരിഞ്ഞിരിക്കുന്നു എന്ന ആത്മ വിശ്വാസം ഗ്രാമീണരില്‍ സ്വാമിജി വെച്ചു പുലര്‍ത്തി. നമ്മുടെ പൊതുവിലുള്ള അടിസ്ഥാനം നമ്മുടെ പാവന പാരമ്പര്യങ്ങളാണ്. യൂറോപ്പില്‍ രാഷ്ട്ര തന്ത്രാശയങ്ങളാണ് ജനതയ്ക്ക് ഐക്യമുളവാക്കുന്നത്. ഏഷ്യയില്‍ മത ദര്‍ശനങ്ങളാണ് ആ ഐക്യമുണ്ടാക്കുന്നത്. അതിനാല്‍ ഭാരതത്തിന്റെ ഭാവിക്ക് അവശ്യം വേണ്ടുന്ന ഒന്നാമത്തെ ഉപാധി മത ഐക്യമാണ്. ആദര്‍ശങ്ങളില്‍ വെച്ച് മതാദര്‍ശമാണ് ഏറ്റവും ഉല്‍കൃഷ്ടമെന്നത്. സത്യം മാത്രമല്ല ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തിക്കുള്ള ഒരേ വഴിയും അതുമാത്രമാണ്. ശതകങ്ങള്‍ ഏല്‍പ്പിച്ച ഇട്ടു തട്ടുക്കള്‍ താങ്ങാന്‍ കഴിഞ്ഞത് മതാദര്‍ശത്തെ പരിരക്ഷിച്ചതുകൊണ്ടാണ്. അതിനുവേണ്ടി മറ്റെല്ലാം ബലികഴിച്ചതുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികന്മാര്‍ ചുണയോടു കൂടി എല്ലാം സഹിച്ചുഎന്നതുകൊണ്ടാണ്. ജാതിനവീകരണത്തിനുള്ള ഒരേ ഒരുമാര്‍ഗം സംസ്‌കാര സമാര്‍ജനമാണ്. അതിന് ഗ്രാമവാസികള്‍ക്ക് സ്വയശക്തിക്കാധാരമായ വിദ്യഭാസം നേടുവാന്‍ സ്വാമിജി പ്രേരിപ്പിച്ചു.''അടിമകള്‍ വലിയ ഉടമകളാവണം. അതുകൊണ്ടാണ് അടിമത്തം വെടിയുക അടുത്ത അന്‍പതു കൊല്ലക്കാലത്തേയ്ക്ക് ഇതുമാത്രമാവണം മുദ്രാവാക്യം. അഹിതമായ ഭാരതമാതാവിക്കാലമത്രയും ഉണ്മയില്ലാത്ത മറ്റീശ്വരന്മാരെല്ലാം നമ്മുടെ മനസ്സില്‍ നിന്ന് പോയ് മറിയട്ടേ. ഉണര്‍ന്നിരിപ്പുള്ള ഒരേ ഒരീശ്വരന്‍ ഇതുമാത്രം. നമ്മുടെ സ്വന്തം വംശം എവിടേയും അവിടുത്തെ കൈകള്‍. എവിടെയും അവിടുത്തെ ചെവികള്‍. അവിടുന്ന് എല്ലാം ആവരണം ചെയ്യുന്നു.'' ഗ്രാമീണ മേഖലയോടു ചേര്‍ന്നു കിടക്കുന്നവയാണ് കാര്‍ഷിക മേഖല. കൃഷിയെ കേന്ദ്രീകരിച്ചാണ് കുടില്‍ വ്യവസായങ്ങളും കൂട്ടു വ്യവസായങ്ങളും. വിപണനശൃഖലയും പുഷ്ടിപ്പെട്ടുകിടക്കുന്നത് പ്രത്യശാസ്ത്രാഭനിവേശവും ആഗോളവത്കരണവും, മുതലാളിത്ത സാമ്രാജ്യത്വവുംചേര്‍ന്നു കൂട്ടായ്മയിലൂടെ കേരള കാര്‍ഷിക തനിമയെ തകര്‍ത്തെറിഞ്ഞത്.കൃഷിയുള്ളിടത്ത് പണിയായുധമൊരുക്കുന്ന ഇരുമ്പു പണിക്കാരനും തടിപ്പണിക്കാരനും തൊഴിലാളികളും, ചെറുകിട വ്യാപാരികളും മില്ലുകളും അനിവാര്യമാണ്. അന്നം കാത്തവരെ അവഹേളിക്കുകയും അക്രമിക്കുകയും ചെയ്തപ്പോള്‍ കര്‍ഷകര്‍ പിടിച്ചു നില്‍ക്കാനായി തൊഴില്‍ തേടി പലായനം ചെയ്തു. സ്വന്തം മണ്ണില്‍നിന്ന് പിഴുതെറിയപ്പെട്ടവര്‍ ഇന്ത്യയിലെ മഹാനഗരങ്ങളിലും വിദേശത്തുമായി അഭയംതേടി. മണ്ണില്‍ പണിയെടുക്കുന്നതും സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന് ജീവിക്കുന്നതും അപമാനമായിമാറി. നാട്ടിലെ തൊഴില്‍പ്രബുദ്ധതയും തൊഴില്‍സംസ്‌കാരവും തകര്‍ക്കപ്പെട്ടു. വ്യവസ്ഥിതിമാറ്റിയതോടെ സ്വയം പര്യാപ്തമായ ഗ്രാമങ്ങളെ പരാശ്രയത്വഗ്രാമങ്ങളാക്കിമാറ്റി. ശ്രീനാരായണഗുരുദേവനും, ചട്ടമ്പിസ്വാമികളും ശുഭാനന്ദ ഗുരുദേവനും അയ്യങ്കാളിയും നട്ടു വളര്‍ത്തിയ കാര്‍ഷിക സമൃദ്ധമായഗ്രാമത്തിലെ ആത്മീയ അന്തരീക്ഷം കടപുഴകി എറിയപ്പെട്ടു. പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ നിരീശ്വവാദവും, ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്ന ആക്രാമികതയും പരസ്പര അവിശ്വാസങ്ങളും ഗ്രാമങ്ങളുടെ ഏകതയുടെകടയ്ക്കല്‍കത്തിവയ്ക്കുന്ന അവസ്ഥയായി മാറി. കര്‍ഷകന്‍ കൃഷിഭൂമിയിലൂടെ കാത്തു പോന്നിരുന്ന ജലത്തിന്റേയും മണ്ണിന്റേയും വായുവിന്റേയും പരിശുദ്ധിനഷ്ടപ്പെട്ടു. ഇതുമൂലം ആഹാരമില്ലാതാകുക മാത്രമല്ല രോഗകാരികളായ സൂക്ഷ്മ ജീവികളുടെ ആധിക്യംമൂലം മാറാവ്യാധികള്‍ നിറഞ്ഞുനില്‍ക്കുന്നിടമായിമാറി. അന്യഥാബോധവും അപകര്‍ഷതാ ബോധവും പരാശ്രയബോധവും ബാധിച്ച മലയാളി സ്വന്തം മണ്ണില്‍ കാലിടറിവീണു. മലയാളത്തനിമനഷ്‌പ്പെട്ടതോടെ അശാന്തി നമ്മുടെ കൂടപ്പിറപ്പായി മാറി. തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.