അമ്പലപ്പുഴ: വികസനത്തിന് അച്ചടക്കം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച അഖണ്ഡ ഭാരത സ്മൃതി ദിനാചരണവുംും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതി മാത്രം ലക്ഷ്യം വച്ചായിരുന്നു ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതമെന്നും അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ രാജ്യം ഇനിയും വളരേണ്ടിയിരിക്കുന്നുവെന്നും കളക്ടര്‍ പറഞ്ഞു. ജിതിന് അദ്ധ്യക്ഷത വഹിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൊ.രാ. ജയകൃഷ്ണന് ഭാരത പരിചയം എന്ന വിഷയം അവതരിപ്പിച്ചു. ആര്. സുന്ദര്‍, ബി. ഗിബിന് തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ്ടു, ഡിഗ്രി, എഞ്ചിനീയറിങ് വിഷയങ്ങളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: