ആലപ്പുഴ: കെഎസ്ഇബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ നേതൃത്വത്തില്‍ നിയമനങ്ങള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് 19ന് രാവിലെ 10ന് ആലപ്പുഴ വൈദ്യുതി ഭവനുമുന്നില്‍ പിച്ചച്ചട്ടി സമരം നടത്തും. തിരുവോണ നാളില്‍ ഉദ്യോഗാര്‍ത്ഥികളും കുടുംബാംഗങ്ങളും വൈദ്യുതി ഭവനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് പ്രസിഡന്റ് സുധീഷും സെക്രട്ടറി എസ്. സനാബും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ 1000ഓളം ഒഴിവുകളുള്ളതായാണ് വിവരം. ഇതുവരെ 20 പേര്‍ക്കുമാത്രമാണ് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിച്ചിട്ടുള്ളത്. 2016 സപ്തംബര്‍ 30ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകും. റാങ്കു ജേതാക്കളില്‍ 80 ശതമാനവും 40 വയസിനു മേല്‍ പ്രായമുള്ളവരും മറ്റൊരു പിഎസ്സി പരീക്ഷയ്ക്ക് അവസരമില്ലാത്തവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: