കൊച്ചി: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി മൂന്ന് വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് 23 ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആഘോഷത്തിന്റെ നടത്തിപ്പിനായി 1001 ആഘോഷകമ്മറ്റി രൂപീകരിച്ചു. ഡോ. ഗിരിരാജ് അധ്യക്ഷനും ഉണ്ണികൃഷ്ണന് കോലേഴി ജനറല്‍ കണ്‍വീനറും ജി.ബി. ദിനചന്ദ്രന് മുഖ്യസംയോജകനുമാണ്.
ഒക്ടോബര്‍ 2 ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഒരേദിവസം ഒരേസമയത്ത് ലളിതാ സഹസ്രനാമ ജപയജ്ഞം, നവംബര്‍ 22 മുതല്‍ ഡിസംബര്‍ ആറ് വരെ മാതൃദേവോ ഭവ എന്ന സന്ദേശവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ സ്ത്രീസ്വാഭിമാന്‍ യാത്ര, 2016 ഫെബ്രുവരി 14 ന് പതിനായിരത്തെട്ട് പേര് പങ്കെടുക്കുന്ന സംസ്ഥാനതലത്തിലുള്ള തിരുവാതിര എറണാകുളത്ത്,ഹിന്ദുസമ്മേളനങ്ങള്‍, ക്ഷേത്രസമന്വയ സമ്മേളനങ്ങള്‍ അനുഷ്ഠാനശിബിരങ്ങള് തുടങ്ങിയ പരിപാടികള്‍ നടത്തും.പരിപാടികളുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ 23ന് പാവക്കുളം ക്ഷേത്രമണ്ഡപത്തില്‍ നിര്‍വഹിക്കും.ചടങ്ങില്‍ കുമ്മനം രാജശേഖരന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ക്യഷ്ണകുമാര്‍ വാര്യര്‍,സ്വാമി അയ്യപ്പദാസ് എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സമിതി സംസ്ഥാന സെക്രട്ടറി ജി ബി ദിനചന്ദ്രന്, സംഘടനാ സെക്രട്ടറി ടി യു മോഹനന്, ജില്ലാ സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: