ഗോകുലം മെഡി.കോളേജില്‍ എം.ബി.ബി.എസ് സീറ്റുകള്‍ കൂട്ടി

Friday 1 July 2011 1:16 pm IST

ന്യൂദല്‍ഹി : തിരുവനന്തപുരത്തെ ശ്രീഗോകുലം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെതാണു തീരുമാനം. നൂറു സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ കോളേജിലെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 150 ആകും. വര്‍ദ്ധിപ്പിച്ച ഈ വര്‍ഷം തന്നെ പ്രവേശനം നടത്താം. 50:50 എന്ന അനുപാതത്തിലാകണം പ്രവേശനം. സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കോളേജ് അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. രാജ്യത്ത് 21 മെഡിക്കല്‍ കോളെജുകള്‍ കൂടി തുടങ്ങാനും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. എന്നാല്‍ സംസ്ഥാനത്തിനു പുതിയ മെഡിക്കല്‍ കോളേജുകള്‍ ഇല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.