കുന്നത്തൂര്‍: ബാലഗോകുലം ബാലസാഹിതി പ്രകാശന് പുറത്തിറക്കിയ മലയാളം കലണ്ടറിന്റെ പ്രകാശനം വള്ളിക്കാവ് അമൃതപുരിയില്‍ നടന്നു. ചടങ്ങില്‍ ബാലഗോകുലം ഗ്രാമജില്ലാ കാര്യദര്‍ശി ബി.എസ്. ഗോപകുമാര്‍ കലണ്ടര്‍ മാതാ അമൃതാനന്ദമയി ദേവീക്ക് സമര്‍പ്പിച്ച് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ജില്ലാ സംഘടന കാര്യദര്‍ശി ദിനേശന്, പുത്തുര്‍ താലൂക്ക് സംഘടന കാര്യദര്‍ശി ശ്രീകുമാര്‍ സഹകാര്യദര്‍ശി ഗോപീകൃഷ്ണന്, ശാസ്താംകോട്ട താലൂക്ക് കാര്യദര്‍ശി അരുണ്‍ ഹരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: