രാമായണ മാസാചരണം സമാപിച്ചു

Monday 17 August 2015 8:19 pm IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള രാമായണ മാസാചരണത്തിന് ചങ്ങനാശ്ശേരിയില്‍ സമാപനം കുറിച്ചു. സചിവോത്തമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന സമാപന സമ്മേളനം ദേവസ്വംബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരന്‍ എക്‌സ്. എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാമായണത്തിന്റെ സന്ദേശം ഭക്തജനഹൃദയങ്ങളിലെത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സപ്താഹ പന്തലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. സ്റ്റേജിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസു നിര്‍വഹിച്ചു. ഭക്തരില്‍ സാംസ്‌കാരികബോധം ഉണര്‍ത്തുകയാണ് രാമായണ മാസാഘോഷത്തിന്റെ ഉദ്ദേശ്യമെന്ന് മെമ്പര്‍ പറഞ്ഞു. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയണമെന്നും അമ്പലങ്ങളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അവാര്‍ഡുദാനം നിര്‍വഹിക്കവേ പ്രശസ്ത ചലച്ചിത്രതാരം സുരേഷ്‌ഗോപി പറഞ്ഞു. ജി. മുരളീകൃഷ്ണന്‍ (ചീഫ് എഞ്ചിനീയര്‍ ജനറല്‍), പി.ആര്‍. അനിത (തിരുവാഭരണം കമ്മീഷണര്‍), ആര്‍. അജിത് കുമാര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍),കള്‍ച്ചറല്‍ ഡയറക്ടര്‍ ജി. ഉണ്ണികൃഷ്ണന്‍നായര്‍, എസ്. ജയശ്രീ (ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍), കെ. ശ്രീലത (അസി. കമ്മീഷണര്‍) എന്നിവര്‍ ആശംസാപ്രസംഗം നടത്തി. അസി. എഞ്ചിനീയര്‍ എസ്. ശ്രീകുമാര്‍, അസി. കമ്മീഷണര്‍ പി.എസ്. ശ്യാമള, മേല്‍ശാന്തി കിഴക്കില്ലം വിഷ്ണു നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാജീവ് ജി.ആര്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ക്ഷേത്രസമിതി സെക്രട്ടറി രതീഷ് ബാബു സ്വാഗതവും ദേവസ്വം ആര്‍ആര്‍ഒ മുരളി കോട്ടയ്ക്കകം നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.