സാഫ് അണ്ടര്‍ 16 ഫുട്‌ബോള്‍ ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ ഇന്ന്

Monday 17 August 2015 9:00 pm IST

സില്‍ഹട്ട്: സാഫ് അണ്ടര്‍ 16 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന്. ബംഗ്ലാദേശിലെ ഹില്‍ഹട്ട് സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ആതിഥേയരായ ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. 2013-ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 1-0ന് നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി കിരീടം നേടിയത്. 2011-ലും ഇന്ത്യ ഫൈനലില്‍ കളിച്ചിരുന്നു. അന്ന് പാക്കിസ്ഥാനോട് 2-1ന് പരാജയപ്പെട്ടു. സെമിയില്‍ ഇന്ത്യ നേപ്പാളിനെ 1-0ന് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ബംഗ്ലാദേശ് ഇതേ സ്‌കോറിന് അഫ്ഗാനിസ്ഥാനെയാണ് കീഴടക്കിയത്. മൂന്ന് ഗോള്‍ നേടി ടോപ് സ്‌കോറര്‍ സ്ഥാനത്തുനില്‍ക്കുന്ന സൗരഭ് മെഹറാണ് ഇന്ത്യന്‍ നിരയിലെ സൂപ്പര്‍താരം. ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗ്ലാദേശ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ പരാജയത്തിന് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് ഇന്ന് ലഭിക്കുന്നത്. ബംഗ്ലാദേശ് ആദ്യമായാണ് അണ്ടര്‍ 16 സാഫ് ഫുട്‌ബോളിന്റെ ഫൈനലില്‍ കളിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.