കൊച്ചി: ജന്മഭൂമിയുടെ ഈ വര്‍ഷത്തെ ഓണപ്പതിപ്പ് ആറ് എഡിഷന് കേന്ദ്രങ്ങളില്‍ ഇന്നലെ പ്രമുഖര്‍ പ്രകാശനം ചെയ്തു. കൊച്ചിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ സഹ സര്‍കാര്യവാഹ് സുരേഷ് സോണിയും തിരുവനന്തപുരത്ത് ചലച്ചിത്രതാരം സുരേഷ് ഗോപിയും കോട്ടയത്ത് വനിതാ കമ്മീഷനംഗം ഡോ. പ്രമീളാ ദേവിയും പ്രകാശനം നിര്‍വഹിച്ചു. തൃശൂരില്‍ പ്രമുഖ സാഹിത്യകാരന് ബാലചന്ദ്രന് വടക്കേടത്തും കോഴിക്കോട്ട് കവി പി.പി. ശ്രീധരനുണ്ണിയും കണ്ണൂരില്‍ ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ. കെ. കെ. ബലറാമുമാണ് പ്രകാശനം ചെയ്തത്.
ദിഗ്വിജയം, പരമേശ്വരം, മൃത്യുഞ്ജയം എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായി 108 എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുത്തി 926 പേജാണ് ഓണപ്പതിപ്പ്. നൂറുരൂപയാണ് വില.
കൊച്ചിയില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹ സര്‍കാര്യവാഹ് സുരേഷ് സോണി നാഗാര്‍ജ്ജുന ആയുര്‍വേദ റസിഡന്‍ഷ്യല്‍ ഡയറക്ടര്‍ ഡോ. കെ. കൃഷ്ണന് നമ്പൂതിരിക്ക്് കോപ്പി നല്കി കാലടിയില്‍ പ്രകാശനം ചെയ്തു. ഡോ. ലക്ഷ്മി (വിജ്ഞാന് ഭാരതി), നാഗാര്‍ജ്ജുന മാനേജര്‍ ടി.എന്‍. ഹരി, ജന്മഭൂമി എം ഡി: എം. രാധാഷകൃഷ്ണന്, ജിഎം: കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് മാനേജര്‍ ടി. ആര്. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് ഗുജറാത്തി ഹാളില്‍ നടന്ന കേസരി സദസ്സില്‍ വെച്ചാണ് പ്രകാശന കര്‍മ്മം നടന്നത്. കവി പി.പി. ശ്രീധരനുണ്ണി ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണനില്‍ നിന്ന് ഓണപ്പതിപ്പ് ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്, ദക്ഷിണക്ഷേത്ര പ്രചാരക് സ്ഥാണുമാലയന്‍, പി. ഗോപാലന് കുട്ടി മാസ്റ്റര്‍ യു. ഗോപാല്‍ മല്ലര്‍, പി.പി. സുരേഷ്ബാബു, അഡ്വ. പി.കെ. ശ്രീകുമാര്‍, , ടി.പി.വേണുഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ. ബാലറാം കണ്ണൂര്‍ കൃഷ്ണ ജ്വല്‍സ് മാനേജിങ് ഡയറക്ടര്‍ സി.വി. രവീന്ദ്രനാഥിന് കോപ്പി നല്കി പ്രകാശനം നിര്‍വഹിച്ചു. ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി. രാമചന്ദ്രന്, ഡവലപ്പ്മെന്റ് മാനേജര്‍ കെ.ബി. പ്രജില്‍, മാര്‍ക്കറ്റിങ് മാനേജര്‍ ടി. ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: