കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Monday 17 August 2015 9:28 pm IST

കുമളി : വണ്ടിപ്പെരിയാറില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. കുമളി മന്നാക്കുടിയില്‍ താമസിക്കുന്ന പടയപ്പ എന്ന് വിളിക്കുന്ന രാജു (65)വാണ് ആദ്യം പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഓന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കൂടുകളിലാക്കിയ കഞ്ചാവ് വയറിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് ശേഷം കുമളി ബസ് സ്റ്റാന്റില്‍ നിന്ന് 120 ഗ്രാം കഞ്ചാവുമായി ഏറ്റുമാനൂര്‍ കല്ലറ സ്വദേശി കൂശാപ്പിള്ളില്‍ ജോര്‍ജിനെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എക്‌സൈസില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയെങ്കിലും സര്‍ക്കിള്‍ ഓഫീസര്‍മാര്‍ ചാര്‍ജ്ജെടുത്തിട്ടില്ല. ഇത് സ്‌പെഷ്യല്‍ ഡ്രൈവിനെ ബാധിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.