മോഷണശ്രമം; യുവാവ് പിടിയില്‍

Monday 17 August 2015 9:29 pm IST

കുമളി : മോഷണ ശ്രമത്തിനിടെ യുവാവ് പിടിയില്‍. കുമളി മണിയാര്‍പ്പെട്ടി നെറ്റിത്താഴം സ്വദേശി മഹേന്ദ്രന്‍ (30) ആണ് പിടിയിലായത്. കുമളിയില്‍ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന സരസ്വതിയമ്മയുടെ വീട്ടില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതി വീട്ടില്‍ കയറുന്നത് കണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.