എന്റെ പ്രധാനമന്ത്രി ഞങ്ങളെ കാണാന്‍ വന്നു

Monday 17 August 2015 10:09 pm IST

പ്രവാസികള്‍ക്ക് എന്ത് കൊടുത്തു എന്നു ചോദിക്കുന്നവരോട് ഇക്കഴിഞ്ഞ 34 വര്‍ഷവും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തിയ ഒരു വലിയ ജനവിഭാഗം ഈ അറബിനാട്ടില്‍ കഠിന ചൂടിലും തണുപ്പിലും റൊട്ടിയും കുബ്ബൂസും തൈരും കഴിച്ച് പച്ചവെള്ളവും കുടിച്ച് പാതിവിശപ്പുമായി കഴിയുന്നുണ്ടെന്നും ഓരോ മാസത്തിലും ഇവിടെവന്ന് ഫൈവ് സ്റ്റാര്‍ഹോട്ടലുകളില്‍ താമസിച്ച് പോയതല്ലാതെ ആരും കണ്ടില്ല പാവപ്പെട്ടവനെ. എല്ലാവര്‍ക്കും പണംമാത്രം മതിയായിരുന്നു.എന്നാല്‍ ഇന്ന് ഇന്ത്യക്കാരായുള്ള എല്ലാ പ്രവാസിയും തലയുയര്‍ത്തി നെഞ്ച് വിരിച്ചുനിന്നു പറയും എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ഞങ്ങളെ കാണാന്‍ വന്നു എന്ന്.ലോകത്തിലെ പല രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരും ഒരു ലേബര്‍ക്യാമ്പ് സന്ദര്‍ശിച്ചതായി അറിയില്ല,അതിന് ആരും ധൈര്യം കാണിച്ചില്ല. അതിനും ഭാരതപ്രധാനമന്ത്രി തന്നെ വേണ്ടിവന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമാവട്ടെ എന്റെ രാജ്യത്തെ 130 കോടി ആളുകളുടെ പ്രതിനിധി ഇതുവരെ ആരും തിരിഞ്ഞുനോക്കാതെ കിടന്ന ഞങ്ങളുടെ അടുത്തേക്ക് വന്ന് കൈസാ ഹെ? എന്നോ.. ഹൗ ആര്‍ യു എന്നോ എന്തായാലും ചോദിക്കാന്‍ തോന്നിയ മനസ്സിന്, ഞങ്ങള്‍ കുറെ ആളുകള്‍ രാജ്യത്തിനുവേണ്ടി കഷ്ടപ്പെടുന്നുണ്ട് എന്നോര്‍ത്തതിന് നന്ദി.ഒരായിരം നന്ദി. നല്ലതു ചെയ്യുന്നത് ആരായാലും അതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഭാരതസംസ്‌കാരം...അഭിമാനിക്കുന്നു ഇന്ത്യ എന്ന പുണ്യഭൂമിയില്‍ ജനിച്ചതിന്. ഇത് ഒരു നല്ല മാറ്റത്തിന്റെ തുടക്കമാവട്ടെ.ഭാരതം ലോകത്തിന്റെ നെറുകയിലെത്തട്ടെ..ലോകം മുഴുവന്‍ മുഴങ്ങട്ടെ എന്റെ രാജ്യത്തിന്റെ ദേശീയഗാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.