മാറാട് കേസ്: കക്ഷി ചേര്‍ക്കാന്‍ ഉപഹര്‍ജി

Monday 17 August 2015 10:17 pm IST

കൊച്ചി: മാറാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സി.എം. പ്രദീപ് കുമാര്‍. കോലക്കാടന്‍ മൂസ നല്‍കിയ ഹര്‍ജിയില്‍ ഉപഹര്‍ജിയുമായി പ്രദീപ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. മാറാട് കമ്മീഷന്‍ മുന്‍പാകെ താന്‍ സുപ്രധാന മൊഴി നല്‍കിയെന്ന് പ്രദീപ് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2012ലാണ് ഹര്‍ജി കോടതിയിലെത്തിയത്. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്റെ വിശദീകരണം തേടിയിട്ടില്ല. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായുള്ള തീവ്രവാദി ആക്രമണമാണ് മാറാട്ടേതെന്നും പ്രദീപ് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.