കൊച്ചി കാന്‍സര്‍ സെന്റര്‍: കൃഷ്ണയ്യരുടെ വസതിയില്‍ ഇന്ന് പ്രതിഷേധക്കൂട്ടായ്മ

Monday 17 August 2015 11:02 pm IST

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ ഇന്ന് കൃഷ്ണയ്യര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടക്കും. കാന്‍സര്‍ സെന്ററിന് തറക്കല്ലിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സര്‍ക്കാര്‍ വാദ്ഗാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പരിപാടി. കൃഷ്ണയ്യരുടെ വിയോഗത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ വസതി ഒരു പൊതുപരിപാടിക്ക് വേദിയാകുന്നത്. രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ.എം.കെ. സാനു, പ്രൊഫ.സി.ആര്‍. രാമചന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പൊള്ളയായ വാദ്ഗാനങ്ങളുടെയും പിടിപ്പുകേടിന്റെയും സാക്ഷ്യപത്രമായി മാറുകയാണ് കാന്‍സര്‍ സെന്ററെന്നും മുഖ്യമന്ത്രിയുടെ കൈകള്‍ ആരൊക്കെയോ പുറകോട്ട് വലിക്കുകയാണെന്നും കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പറഞ്ഞു. ഇതിനിടെ പ്രതിഷേധസൂചകമായി കൃഷ്ണയ്യര്‍ മൂവ്‌മെന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. കാന്‍സര്‍ സെന്ററിന് ബജറ്റില്‍ തുക നീക്കിവെക്കാത്തതിനാല്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന സ്ഥിതിയാണെന്ന് കത്തില്‍ ഓര്‍മ്മപ്പെടുത്തി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ഉത്തരവിറക്കിയിട്ടില്ല. ഭാരതം മുഴുവന്‍ ആദരിക്കുന്ന ജസ്റ്റിസ് കൃഷണയ്യര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ ഇന്ന് കൃഷ്ണയ്യര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടക്കും. കാന്‍സര്‍ സെന്ററിന് തറക്കല്ലിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സര്‍ക്കാര്‍ വാദ്ഗാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പരിപാടി. കൃഷ്ണയ്യരുടെ വിയോഗത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ വസതി ഒരു പൊതുപരിപാടിക്ക് വേദിയാകുന്നത്. രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ.എം.കെ. സാനു, പ്രൊഫ.സി.ആര്‍. രാമചന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പൊള്ളയായ വാദ്ഗാനങ്ങളുടെയും പിടിപ്പുകേടിന്റെയും സാക്ഷ്യപത്രമായി മാറുകയാണ് കാന്‍സര്‍ സെന്ററെന്നും മുഖ്യമന്ത്രിയുടെ കൈകള്‍ ആരൊക്കെയോ പുറകോട്ട് വലിക്കുകയാണെന്നും കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പറഞ്ഞു. ഇതിനിടെ പ്രതിഷേധസൂചകമായി കൃഷ്ണയ്യര്‍ മൂവ്‌മെന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. കാന്‍സര്‍ സെന്ററിന് ബജറ്റില്‍ തുക നീക്കിവെക്കാത്തതിനാല്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന സ്ഥിതിയാണെന്ന് കത്തില്‍ ഓര്‍മ്മപ്പെടുത്തി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ഉത്തരവിറക്കിയിട്ടില്ല. ഭാരതം മുഴുവന്‍ ആദരിക്കുന്ന ജസ്റ്റിസ് കൃഷണയ്യര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.