കോട്ടയം: അഞ്ചാമത് അത്തച്ചമയ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര തിരുനക്കര ക്ഷേത്ര മൈതാനിയില്‍ അവസാനിക്കും. വൈകിട്ട് പോലീസ് സൂപ്രണ്ട് എം.പി. ദിനേശ് ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്യും. ബുധനാഴ്ച വൈകിട്ട് 4ന് നടക്കുന്ന ഓണ വിളമ്പര സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വി.എന്‍. വാസവന് അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദനനായര് ഗജരാജന്‍ തിരുനക്കര ശിവന് ഗജരാജമാണിക്യം സമര്‍പ്പിക്കും. മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഓണ സന്ദേശം നല്‍കും. ജോസ് കെ. മാണി എംപി ഓണവിളമ്പരവും മുനിസിപ്പല്‍ ചെയര്മാന് കെആര്‍ജി വാര്യര്‍ മുഖ്യപ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അത്തപതാക കൈമാറും. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ രാവിലെ 8ന് അത്തപ്പൂക്കളമത്സരം രേണുക വിശ്വനാഥന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: