കോട്ടയം: മനുഷ്യരാശി കാലങ്ങള്‍കൊണ്ട് തപംചെയ്ത് ഉരുത്തിരിച്ചെടുത്ത അക്ഷരങ്ങളും ഭാഷയും വികലമായി പ്രയോഗിച്ച് മലിനമാക്കുന്നത് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച മലയാള ഭാഷാദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളം പഠിച്ചിട്ട്പ്രയോജനം ഇല്ലെന്നു പറഞ്ഞ് ചിലര്‍ ഉപേക്ഷിക്കുന്നു. മാതാപിതാക്കളെ സംരക്ഷിച്ചിട്ട് പ്രയോജനമില്ലെന്ന് പറഞ്ഞ് ചിലര്‍ മാതാപിതാക്കളെ വയോജന കേന്ദ്രത്തില്‍ തള്ളുന്നു. രണ്ടുകൂട്ടരും ഒരുപോലെയാണ്. മലയാളത്തിന്റെ സൗരഭ്യം പുതുതലമുറയിലേക്ക് ചെല്ലണമെന്നും അവര്‍ പറഞ്ഞു.
പ്രൊഫ. കേരളവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ 80 വര്‍ഷമായി എഴുത്തുകളരി നടത്തുന്ന വടക്കേ കുഞ്ചാട്ട് പ്രഭാകരന് ആശാനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ശശികുമാര്‍ പി.ആര് നായര്‍, ജോയിന്റ് കണ്‍വീനര്‍ കരുണ്‍ ഹരി, അനീഷ് എസ്., ദീപു മോഹന്‍, ഡോ. ശശികുമാര്‍, അരുണ്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: