കേരളത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഉറക്കം നഷ്ടപ്പെട്ടു: കെ. സുരേന്ദ്രന്‍

Monday 17 August 2015 11:09 pm IST

കൂരോപ്പട: അരുവിക്കര ഇലക്ഷനു ശേഷം കേരളത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഉറക്കം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കൂരോപ്പടയില്‍ ബിജെപി പഞ്ചായത്ത് മേഖലാ സമ്മേളനം 'ശംഖൊലി 2015' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുവലതുകക്ഷികളെ മടുത്ത കേരളജനത ശരിയായ ബദലിനു ആഗ്രഹിക്കുന്നതിന്റെ തെളിവാണ് അരുവിക്കരയില്‍ ഒറ്റയ്ക്കു മത്സരിച്ച് ബിജെപി നേടിയ തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഹരി പാലാഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, ബിജെപി മണ്ഡലം സെക്രട്ടറി എ.ബി. രാധാകൃഷ്ണന്‍, രാജേന്ദ്രകുമാര്‍, രാഘവന്‍ ടി.കെ., യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സോബിന്‍ ലാല്‍, ജയപ്രകാശ്, ഉലഹന്നാന്‍ പ്രസാദ്, ദീപാ സുരേഷ്, പി.എന്‍. ശിവരാമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.