കൊല്ലം: ആലാട്ടുകാവ്-പൂമുഖം റോഡ് ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നും ഓട നിര്‍മ്മിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് വാഴ നട്ട് പ്രതിഷേധിച്ചു.
ആലാട്ടുകാവ് യൂണിറ്റ് പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം മേഖല പ്രസിഡന്റ് അജിത്ത് കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീമോന്, അനീഷ്, അനന്തു, ശരത് എന്നിവര്‍ സംസാരിച്ചു. റോഡ് ഗതാഗതയോഗ്യമാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: