ന്യൂദല്‍ഹി: സുപ്രീംകോടതി ബോംബ് വച്ച് തകര്‍ക്കുമെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം. ഭീഷണിയെത്തുടര്‍ന്ന് സുപ്രീം കോടതി പരിസരത്തെ സുരക്ഷ വര്‍ധിപ്പിച്ചു.
കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച ഇമെയില്‍ സന്ദേശം സുപ്രീംകോടതിക്ക് ലഭിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ വിധിച്ച സുപ്രീംകോടതി ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി സന്ദേശം നേരത്തെ ലഭിച്ചിരുന്നു. ജഡ്ജിയുടെ വീടിന്റെ പിന്‍ഭാഗത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണികത്ത് കണ്ടെടുത്തിയത്.
സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ ‘ എന്തൊക്കെ സുരക്ഷയൊരുക്കിയാലും നിങ്ങളെ ഞങ്ങള്‍ വധിക്കുമെന്നായിരുന്നു ജഡ്ജിയ്ക്കു ലഭിച്ച ഭീഷണി കത്തിലെ സന്ദേശം’ . ഇതിനെ തുടര്‍ന്ന് മിശ്ര അടക്കം ആ ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: