കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടു കിലോ സ്വര്‍ണം പിടികൂടി.അബുദാബിയില്‍ നിന്ന് ഇന്നുരാവിലെ എത്തിയ ഇത്തിഹാദ് വിമാനത്തിന്റെ 64ബി സീറ്റില്‍ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.മൊബൈല്‍ പൗച്ചിനുള്ളിലാക്കിയ രണ്ട് സ്വര്‍ണക്കട്ടികളാണ് ഉണ്ടായിരുന്നത്
കൊച്ചിയിലെ ജീവനക്കാര്‍ക്കായി അബുദാബിയിലെ ക്ളീനിംഗ് തൊഴിലാളികള്‍ സ്വര്‍ണം ഒളിപ്പിച്ചതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: