ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ചൊവ്വാഴ്ച രാവിലെ ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ അമ്പതു ദിവസത്തിനിടെ 60 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
അര്‍ണിയ സെക്ടറിലെ സുഭാഷ് ചന്ദര്‍(38) എന്ന യുവാവിനാണ് കാലില്‍ വെടിയേറ്റത്. ഇയാളെ ആര്.എസ് പുരയിലെ ഗവണ്മെന്റ് സബ്ഡിസ്ട്രിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: