ശ്രീനഗര്‍: സോപ്പൂരിലെ മുസ്ലീം പള്ളിക്ക് സമീപമുള്ള പോലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ തുജാര്‍ ഷരീഫിലെ പോലീസ് പിക്കറ്റിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
പരിക്കേറ്റ കോണ്‍സ്റ്റബിള്‍ ഫയാസ് അഹ്മദിനെ സോപ്പൂര്‍ പട്ടണത്തിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്നും റൈഫിള്‍ പിടിച്ചു വാങ്ങിയ ശേഷം ഭീകരര്‍ സ്ഥലത്ത് നിന്നും രക്ഷപെട്ടു. കൂടുതല്‍ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: