വാഷിങ്ടണ്‍: ഖാലിസ്ഥാന്‍ മുന്‍ നേതാവിനെ അമേരിക്കയിലെ ഇല്ലിനോയിസിയുള്ള വസതിക്കു പുറത്ത് അജ്ഞാതര്‍ കുത്തിക്കൊന്നു. സത്വിന്ദര്സിങ് ഭോലാ (52) ആണ് കൊല്ലപ്പെട്ടത്.
ഗ്രിസ്വേള്‍ഡ് ഗ്രോസറി ആന്‍ഡ് ലിക്വര്‍ എന്ന ഷോപ്പ് നടത്തുകയായിരുന്ന ഭോലാ വീട്ടിനു മുന്നില്‍ കാര്‍ പാര്ക്കുചെയ്യവേയാണ് ചില അജ്ഞാതര്‍ ആക്രമിച്ചത്. പോലീസ് തിരച്ചില്‍ നടത്തുന്നു. കഴുത്തിനാണ് കുത്തേറ്റത്.
പഞ്ചാബില്‍ തീവ്രാവാദ പ്രവര്‍ത്തനങ്ങള്‍ പരമാവധിയായിരുന്ന കാലത്ത് ആള് ഇന്ത്യ സിഖ് സ്റ്റുഡന്റ് ഫെഡറേഷന് വക്താവായിരുന്നു ഭോലാ. ബ്ലൂസ്റ്റാര്‍ ഓപ്പറേഷനു ശേഷം രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. തുടര്‍ന്ന് കാലിഫോര്‍ണിയക്കു പോയി. അവിടുന്നു ചിക്കാഗോയിലേക്കു പോയി ഹോട്ടല്‍ ബിസിനസ് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: