അമ്പലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ രാമായണ സത്സംഗവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. പായല്‍ കുളങ്ങര പറമ്പില്‍ ക്ഷേത്രത്തില്‍ നടന്ന സത്സംഗത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി ടി.കെ. കുട്ടന് മുഖ്യപ്രഭാഷണം നടത്തി. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയതിന്റെ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് രാമായണ പാരായണം കരുത്തു നല്‍കുമെന്നും രാമായണത്തില്‍ സീത അനുഭവിച്ച ദുരിതം തങ്ങള്‍ അനുഭവിച്ചിട്ടില്ലെന്ന ബോധം സ്ത്രീകളില്‍ ഉണ്ടാകാന്‍ ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് സെക്രട്ടറി പത്മകുമാര്‍, വൈസ് പ്രസിഡന്റ് എന്‍. ചന്ദ്രമോഹനന്‍പിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി എം. ജയകൃഷ്ണന്, ജില്ലാ സേവാപ്രമുഖ് എ.എം. ജോജിമോന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: