ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പെന്‍ഷനായവര്‍ക്ക് ആധാര്‍ കാര്‍ഡു നമ്പര്‍ ചേര്‍ത്ത പെന്ഷന് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നു.
നിലവില്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാതൃകയിലുള്ള പെന്ഷന് കാര്‍ഡുകള്‍ വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് കേന്ദ്ര പെന്ഷന്-പേഴ്സണല്‍ കാര്യ മന്ത്രാലയം ഈ തീരുമാനം എടുത്തത്.
പെന്ഷന് പറ്റിയ സ്ഥാപനമാണ് ഈ കാര്‍ഡ് വിതരണം ചെയ്യേണ്ടത്. അച്ചടിച്ച്, ആധാര്‍ നമ്പരും ചേര്‍ത്ത്, ലാമിനേറ്റ് ചെയ്ത കാര്‍ഡുകളാണ് വിതരണം ചെയ്യേണ്ടതെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: